ഉനാവോ പീഡന കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
ലക്നൗ: ഉനാവോയില് ബിജെപി എംഎല്എ കുല്ദീപ് സിംഗ് സെംഗാര് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്കിയ പെണ്കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില് മരിച്ച സംഭവത്തില് രണ്ട് പൊലീസ് ഇന്സ്പെക്ടര്മാരെ അറസ്റ്റ് ചെയ്തു. സിബിഐ ആണ് സബ് ഇന്സ്പെക്ടര്മാരായ അശോക് സിംഗ് ഭദൗരിയ, കാംത പ്രസാദ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തത്.
നിലവില് ഇരുവരും സസ്പെന്ഷനിലാണ്. തെളിവ് നശിപ്പിക്കല്, ക്രിമിനല് ഗൂഢാലോചന, എന്നീ വകുപ്പുകള് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഏപ്രില് മൂന്നിനാണ് പെണ്കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില് എട്ടിന് പെണ്കുട്ടി ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നില് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിറ്റേന്ന് ഏപ്രില് 9നാണ് പെണ്കുട്ടിയുടെ പിതാവ് ജ
