നോട്ട് അസാധുവാക്കിയ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ക്വര്‍ട്ടര്‍ മുതല്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കാവൂവെന്ന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ ശമ്പളം ഓണ്‍ലൈന്‍ വഴിയായിരിക്കും നല്‍കുകയെന്നും സി.ബി.എസ്.ഇ അറിയിച്ചു. കറന്‍സി ഇല്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഇതിനിടെ നോട്ട് അസാധുവാക്കിയതിന് ശേഷം സഹകരണ ബാങ്കുകള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും ഇതിന് പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് യു.ഡി.എഫ് നേതാക്കള്‍ രാഷ്‌ട്രപതിയെ കാണുന്നത്.

ഈ ആവശ്യങ്ങളുന്നയിച്ച് നാളെ ദില്ലി ജന്ദര്‍ മന്ദറില്‍ യു.ഡി.എഫ് നേതാക്കള്‍ ധര്‍ണ്ണ നടത്തും. നോട്ട് അസാധുവാക്കിയ വിഷയത്തില്‍ ഇത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ദില്ലിയില്‍ പ്രതിഷേധിക്കുന്നത്. അതിന് ശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി, ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.