സ്കൂളില്‍ ക്യാമറ വേണ്ടെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ഉടന്‍ നീക്കം ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്ക്. ഹയര്‍സെക്കണ്ടറി ഡയറക്ടറുടേതാണ് ഉത്തരവ്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ ഉടന്‍ നീക്കം ചെയ്യണമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം ജില്ലയിലെ ഒരു സ്‌കൂളില്‍ ക്ലാസ് മുറിയില്‍ ക്യാമറ സ്ഥാപിച്ചതിനെതിരെ രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.