വടക്കുകിഴക്കൻ ഡൽഹിയില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട യുവതി ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തന്റെ വീടിന് തൊട്ടടുത്തുള്ള റോഡില്‍ വെച്ച് യുവതിയെ ഒരു യുവാവ് കത്തിയുമായി ഭീഷണിപ്പെടുത്തുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടുത്തുള്ള വീട്ടിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയിലാണ് പതിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 21വയസുള്ള യുവതി ഇന്നലെ ആശുപത്രിയിൽ വെച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ആദില്‍ എന്ന യുവാവാണ് യുവതിയെ ആക്രമിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ഇയാള്‍ മകളെ പിന്തുടരുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കൾ പറയുന്നു. വാഹനമോഷണമടക്കം ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുള്ളതായി പൊലീസ് പറയുന്നു. ഏതാനും നാള്‍ മുമ്പ് ഡല്‍ഹിയില്‍ നിന്നും പോയ ഇയാള്‍ തിരിച്ചെത്തിയ ദിവസം തന്നെ യുവതിയെ ആക്രമിക്കുകയായിരുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി യുവതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.