പാക്കിസ്ഥാനിലെ മിന്നലാക്രമണത്തിന് ശേഷം അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം കുറഞ്ഞതായി കേന്ദ്ര സർക്കാർ. 2016ൽ 228 തവണ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ 221 തവണയും വെടിനിർത്തൽ കരാർ ലംഘിച്ചു. ഈ വർഷം ഫെബ്രുവരി വരെ നിയന്ത്രണരേഖയിൽ 22 തവണയും അന്താരാഷ്ട്ര അതിർത്തിയിൽ ആറ് തവണയും കരാർ ലംഘിച്ചു. രാജ്യസഭയിൽ ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിറാണ് ഇക്കാര്യം അറിയിച്ചത്.