ആ​ഗോള തലത്തിൽ ഇരട്ടിയോളം വില ഒരു മാസത്തിനിടെ വർദ്ധിച്ചിട്ടും ഇന്ത്യയില്‍ വില പിടിച്ചു നിർത്തി

ദില്ലി: ഇന്ധന വില വർദ്ധനയില്‍ , വിശദീകരണവുമായി പെട്രോളിയം മന്ത്രാലയം രംഗത്തി.ആ​ഗോള രം​ഗത്ത് ഇന്ധന വില കുത്തനെ ഉയരുമ്പോഴും വില പിടിച്ചു നിർത്താൻ കേന്ദ്രത്തിന് സാധിക്കുന്നു.വാണിജ്യ എൽപിജി ഉപഭോ​ഗം ആകെ ഉപഭോ​ഗത്തിന്റെ 10 ശതമാനം മാത്രമാണ്.44 ശതമാനം വരെ ഇന്ന് വില ഉയർന്നിട്ടുണ്ട്, ആ​ഗോള തലത്തിൽ 30 ശതമാനം എൽപിജി സപ്ലൈ തടസപ്പെട്ടതാണ്.​ഗാർഹിക സിലിണ്ടറിന്റെ വില മാറ്റിയിട്ടില്ല, ഉജ്വല യോജനയിലൂടെ 613 രൂപയ്ക്ക് തന്നെ ലഭിക്കും, 14.2 കിലോ സിലിണ്ടർ 913 രൂപയ്ക്കും ലഭിക്കും.എണ്ണ കമ്പനികൾ വലിയ നഷ്ടം നേരിട്ടാണ് ഇത് ഇത്ന ടപ്പാക്കുന്നത്.പാക്കിസ്ഥാനിൽ 1046 രൂപയും, ശ്രീലങ്കയിൽ 1242 രൂപയും നേപ്പാളിൽ 1208 രൂപയുമാണ് എൽപിജി സിലിണ്ടർ വിലയെന്നും മന്ത്രാലയം അറിയിച്ചു

പ്രീമിയം പെട്രോൾ വില വർദ്ധനയേയും കേന്ദ്രം ന്യായീകരിച്ചു.പ്രീമിയം പെട്രോൾ ആകെ ഉപഭോ​ഗിുംത്തിന്റെ 5 ശതമാനം വരെ മാത്രമാണ്.സാധാരണ പെട്രോളിന്റെയും ( 94.77 രൂപ ലിറ്റർ ) ഡീസൽ ( 87.67 രൂപ ലിറ്റർ) വില മാറ്റമില്ലാതെ തുടരും.ആ​ഗോള തലത്തിൽ ഇരട്ടിയോളം വില ഒരു മാസത്തിനിടെ വർദ്ധിച്ചിട്ടും വില പിടിച്ചു നിർത്തി.മറ്റ് രാജ്യങ്ങളിൽ 50 ശതമാനം വില ഇതിനോടകം ഉയർന്നിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി