പ്രളയ ദുരിതത്തിൽ നിന്ന് കര കയറാൻ കേന്ദ്രം കേരളത്തിന് ഒപ്പം ഉണ്ടാകും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

കൊച്ചി: പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് കേരളത്തിന്റെ പുനർനിർമാണ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ ബിജെപി പ്രവർത്തകർ തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കൊച്ചിയില്‍ നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം ആഹ്വാനം ചെയ്തത്.

പ്രളയ ദുരിതത്തിൽ നിന്ന് കര കയറാൻ കേന്ദ്രം കേരളത്തിന് ഒപ്പം ഉണ്ടാകും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന് സഹായം നല്‍കാന്‍ സംസ്ഥാനവുമായി നില നിൽക്കുന്ന ആശയപരമായ ഭിന്നതകൾ തടസം ആകില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.