ശ്രീനഗര്‍: ജമ്മുകശ്മീരിലെ സംഘർഷം രൂക്ഷമാകുന്നു. സുരക്ഷാ സേനകളും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 40 പേർക്കു പരിക്കേറ്റു. ശ്രീനഗറിലെ ഈദ്ഗാഹിൽ പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് ഏഷ്യാനെറ്റ് ന്യൂസും സാക്ഷിയായി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ സുരക്ഷാ സേനകളെ കല്ലെറിയുന്നത്. 

അതേ സമയം ജനക്കൂട്ടം അക്രമാസക്തമാകുമ്പോള്‍ അനിവാര്യ ഘട്ടങ്ങളിൽ മാത്രമാണ് ജമ്മുകശ്മീരിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതെന്ന് സിആർപിഎഫ് വ്യക്തമാക്കി. മുളക് അടിസ്ഥാനമാക്കിയുള്ള 'പാവ' ഫലപ്രദമെങ്കിൽ പെല്ലറ്റ് ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുമെന്നും സിആർപിഎഫ് ഉദ്യോഗസ്ഥർ ശ്രീനഗറിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.