കെവിൻ വധക്കേസ് നീനുവിന്റെ ചികിത്സാ രേഖകൾ വീട്ടിൽ നിന്നെടുക്കാൻ അനുമതി
കോട്ടയം: കെവിൻ വധക്കേസ് പ്രതിയായ ചാക്കോയ്ക്ക് മകള്‍ നീനുവിന്‍റെ ചികിത്സാ രേഖകള്‍ വീട്ടില്‍ നിന്ന് എടുക്കാന്‍ അനുമതി. ഏറ്റുമാനൂര്‍ കോടതിയുടേതാണ് അനുമതി. നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ എടുക്കാൻ അനുവദിക്കണമെന്ന ചാക്കോയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ചാക്കോയ്ക്ക് ബുധനാഴ്ച പുനലൂരിലെ വീട്ടിൽ നിന്ന് രേഖകൾ എടുക്കാം.
