ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത് രഹ്നയോട് നേരിട്ട് ഹാജരാകണമെന്ന് അന്വേഷണസംഘം ചൊവ്വാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം 

കോട്ടയം: കെവിൻ കൊലപാതകക്കേസിൽ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ കോടതി തള്ളി. നീനുവിന്റ അമ്മ രഹ്നയോട് നേരിട്ട് ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. രഹ്നയാണ് ആക്രമണം ആസുത്രണം ചെയ്തതെന്നാരോപിച്ച് മുഖ്യസാക്ഷി അനീഷ് രംഗത്തെത്തി,

നീനുവിന്റ അച്ഛൻ ചാക്കോക്കെതിരെ ഗൂഡാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിന് തെളിവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റ വാദം. എന്നാൽ മറ്റ് പ്രതികളുമായി ചാക്കോ ഗൂഢാലോചന നടത്തിയതിന്റ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റ വാദം അംഗീകരിച്ച് കൊണ്ടാണ് ഏറ്റുമാനൂർ കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പ്രതിഭാഗം അറിയിച്ചു. ഇതിനിടെ നീനുവിന്റ അമ്മ രഹ്നയോട് ചൊവ്വാഴ്ച കോട്ടയം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. രഹ്ന തന്നെയും കെവിനെയും ഭീഷണിപ്പെടുത്തിയതായി മുഖ്യസാക്ഷി അനീഷ് ആരോപിച്ചു. നുണപരിശോധനക്ക് വിധേയമാക്കണെന്ന് പ്രതിഭാഗത്തിന്റ ആവശ്യത്തിന് തയ്യാറാണെന്നും അനീഷ് പറഞ്ഞു.