ചാലക്കുടിയിൽ പെയ്മെന്റ് സീറ്റ് എന്ന ആരോപണവുമായി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നിസ് കെ ആന്‍റണി
തൃശ്ശൂര്‍: ചാലക്കുടിയിൽ പെയ്മെന്റ് സീറ്റ് എന്ന ആരോപണവുമായി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി എന്നും ഡെന്നിസ് കെ ആന്‍റണി രംഗത്ത് സീറ്റ് വിലയ്ക്ക് വാങ്ങി എന്ന് പ്രചരണം മണ്ഡലത്തിൽ ഉണ്ട്. കഴിഞ്ഞതവണ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിച്ച ആളാണ് ഡെന്നിസ് ആന്റണി ഇത്തവണ കോൺഗ്രസ് കൗൺസിലറായ ബിജു ചിറയത്തിനെ രാജിവെപ്പിച്ചാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി ആക്കിയത്
തോറ്റിട്ടും അഞ്ചു വർഷം മണ്ഡലത്തിൽ പ്രവർത്തിച്ചുവെന്നും കൊടിയേക്കാൾ വലുത് കോടിയാണെന്ന് ഡെന്നീസ് ഫെയ്സ് ബുക്കിൽ കുറിച്ചു.കേരള കോൺഗ്രസ് എം ചതിച്ചു.സ്ഥാനാർഥിയാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു , അവസാനം ചതിച്ചു.കടുത്ത മാനസിക വിഷമം നേരിട്ടു. ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്ന് മാറി നിൽക്കുന്നതല്ല മാറ്റി നിർത്തിയതാണ്... ചതിച്ചതാണ്. ചാലക്കുടിയുടെ പൊതുനന്മക്കും ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ക്ഷേമത്തിനുമായി ചാലക്കുടിയുടെ മണ്ണിൽ അലിഞ്ഞുതീരുന്നതുവരെ അക്ഷീണം പ്രവർത്തിക്കുകയും . നിസ്വാർത്ഥമായി ഒരാനുകൂല്യവും ആരിൽ നിന്നും പറ്റാതെയുള്ള കഴിഞ്ഞ കാലങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യുമെന്ന് എന്റെ പ്രിയപെട്ടവരെ അറിയിക്കുന്നു.വെന്നും അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു


