തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെതിരെ മൊഴി. ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതായും, ഉദയഭാനുവില്‍ നിന്ന് വധഭീഷണി ഉണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.

സംഭവം ക്വട്ടേഷനെന്ന് പോലീസ് നേരത്തെ കണ്ടെത്തിയുരുന്നു. റിയല്‍എസ്റ്റേറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കൊടുത്ത ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാലക്കുടി പരിയാരത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.