കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു. 

തിരുവനന്തപുരം: കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു. തീരുമാനം നിപ വൈറസ് ബാധ കണക്കിലെടുത്ത്. തിരുവനന്തപുരത്ത് മെയ് 31 മുതലാണ് ചാമ്പ്യന്‍ഷിപ്പ് തീരുമാനിച്ചിരുന്നത്. കേരളത്തിലേക്കില്ലെന്ന് ഉത്തരേന്ത്യന്‍ താരങ്ങള്‍ അറിയിച്ചു.