ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് പകരം മാര്‍കോ അസെന്‍സിയോയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെയ്ന്‍ ഇറങ്ങുന്നത്.
മോസ്കോ: റഷ്യക്കെതിരേ പ്രീ ക്വര്ട്ടര് മത്സരത്തിനിറങ്ങുന്ന സ്പാനിഷ് നിരയില് ഞെട്ടിപ്പിക്കുന്ന മാറ്റം. ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് പകരം മാര്കോ അസെന്സിയോയെ ടീമില് ഉള്പ്പെടുത്തിയാണ് സ്പെയ്ന് ഇറങ്ങുന്നത്. ലോകകപ്പില് ആദ്യമായിട്ടാണ് റയല് മാഡ്രിഡ് താരം സ്റ്റാര്ട്ടിങ് ഇലവിനില് ഉള്പ്പെടുന്നത്.
അസെന്സിയോയുടെ ചെറുപ്പമാണ് സ്പാനിഷ് കോച്ചിനെ ഇത്തരത്തില് ചിന്തിപ്പിച്ചത്. സ്പാനിഷ് മധ്യനിരില് വേഗത്തിലുള്ള നീക്കങ്ങല് നടക്കുമെന്നാണ് പ്രതീക്ഷ. എന്നാല് മോശം ഫോമിലുള്ള ഗോള് കീപ്പര് ഡേവിഡ് ഡി ജിയ ആദ്യ ഇലവനിലുണ്ട്. സ്പാനിഷ് ടീം ഇങ്ങനെ.
സ്പെയിന്: ഡേവിഡ് ഡി ജിയ, നാച്ചോ ഫെര്ണാണ്ടസ്, ജെറാര്ഡ് പിക്വെ, സെര്ജിയോ റാമോസ്, ജോര്ഡി ആല്ബ, സെര്ജിയോ ബുസ്കെറ്റ്സ്, കോകേ, മാര്കോ അസെന്സിയോ, ഇസ്കോ, ഡേവിഡ് സില്വ, ഡിയേഗോ കോസ്റ്റ.
