പാലക്കാട്: കരള്‍ രോഗം ബാധിച്ച യുവതി സുമനസുകളുടെ കാരുണ്യം തേടുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒറ്റപ്പാലം സ്വദേശിനി പ്രിയയ്‌ക്ക് അടിയനന്തരമായി ശസ്‌ത്രക്രിയ നടത്തണമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. ശസ്‌ത്രക്രിയയ്‌ക്കും ചികില്‍സയ്‌ക്കുമായി ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് വരും. ജൂലൈ എട്ടിനുള്ളില്‍ ശസ്‌ത്രക്രിയ നടത്തണമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. ഭര്‍ത്താവ് നാരായണന്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. ഇതിനോടകം പലിശയ്‌ക്ക് പണം കടംവാങ്ങിയും, വീടും വസ്‌തുവും പണയംവെച്ചുമാണ് ചികില്‍സ മുന്നോട്ടുകൊണ്ടുപോയത്. ശസ്‌ത്രക്രിയയ്‌ക്കുള്ള വന്‍ തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നാരായണനും കുടുംബവും. പ്രിയയുടെ ചികില്‍സയ്‌ക്കായി എം കെ രാജേഷ്(8943387614) ചെയര്‍മാനായും ടി ഷൈജു(9633177177) കണ്‍വീനറായും ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്.

പ്രിയയ്ക്കുവേണ്ടി ചികില്‍സാ സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്‌ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പ്രിയ ചികിത്സാ സഹായനിധി
കാനറാ ബാങ്ക്, ആനക്കര
അക്കൗണ്ട് നമ്പര്‍- 1538101012234
ഐഎഫ്എസ്‌സി കോഡ്- CNRB0001538