ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി

ആലപ്പുഴ:ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 25പേർ. അവസാന ദിവസമായ ഇന്ന് പത്രിക സമര്‍പ്പിക്കാന്‍ വന്‍ തിരക്കായിരുന്നു. പതിനാല് പേരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്. മേയ് 28 നാണ് വോട്ടെടുപ്പ് നടക്കുന്നത്.മേയ് 31 ന് വോട്ടെണ്ണല്‍ നടക്കും.

നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ്​ 11ന്​ പത്രികകളുടെ സൂക്ഷ്​മപരിശോധന നടക്കും. മെയ്​ 14നാണ്​ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിവിപാറ്റ്​ സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും കമീഷൻ വ്യക്​തമാക്കിയിട്ടുണ്ട്​.