ചെങ്ങന്നൂരില്‍ യുഡിഎഫ്, എന്‍ഡിഎ, ആം ആദ്മി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിലെ യുഡിഎഫ് , ആം ആദ്മി, എന്‍ഡിഎ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂർ ആര്‍ഡിഒ എംവി സുരേഷ് കുമാറിന് മുമ്പിലായിരുന്നു പത്രിക സമർപ്പണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

11 മണിയോടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ പത്രിക സമർപ്പിച്ചത്. വിജയകുമാർ പ്രസിഡൻറായ കാർഷിക വികസന ബാങ്കിലെ ഭരണ സമിതി അംഗങ്ങളാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്.

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എഎപി സ്ഥാനാർത്ഥി രാജീവ് പള്ളത്ത് പതിക സമർപ്പിക്കാനെത്തിയത്. രണ്ടരയോടെയാണ് എന്‍ഡിഎയയുടെ പി.എസ്. ശ്രീധരൻപിള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്. മറ്റന്നാളാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ പത്രിക സമർപ്പിക്കുന്നത്.