ശബരിമലയില്‍ പൂര്‍ണ പരാജയമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം

തിരുവന്തപുരം: ശബരിമല വിഷയത്തില്‍ തീര്‍ത്തും പ്രകോപനപരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോപാല സേനയുടെ മാതൃകയില്‍ സിപിഎമ്മുകാരെ ഇറക്കി ശബരിമലയില്‍ പിണറായി സേനയെ വിന്യസിക്കാനാണ് നീക്കമെങ്കില്‍ അതിനെ ഭക്തര്‍ നേരിടുമെന്നും ശബരിമലയില്‍ പൂര്‍ണ പരാജയമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.