കെ.എം.മാണിയെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ താൻ വ്യക്തിപരമായി ശ്രമിക്കും.
ചെങ്ങന്നൂർ: കെ.എം.മാണിയേയും കേരള കോൺഗ്രസ് എമ്മിനേയും യുഡിഎഫിൽ തിരിച്ചെത്തിക്കാൻ മുൻകൈയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ.എം.മാണിയെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ താൻ വ്യക്തിപരമായി ശ്രമിക്കും.
മാണി അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തെ വേട്ടയാടിയത് ഇടതുമുന്നണിയാണെന്നും അഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ കെ.എം.മാണിക്ക് ഇപ്പോൾ മാറിയിട്ടുണ്ടാവാം എന്നും ചെന്നിത്തല പറഞ്ഞു. കെ.എം.മാണിയുമായി സംസാരിക്കാൻ താൻ തയ്യാറാണ്. ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് വോട്ട് യുഡിഎഫിനെ തന്നെ കിട്ടും എന്നാണ് പ്രതീക്ഷ.
