തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയായ ഗാരി ലങ്കേഷിന്റെ കൊലപാതകം വെളിവാക്കുന്നത് ഫാസിസത്തിന്റെ ഏറ്റവും വികൃതമായ മുഖമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല.

രാജ്യത്ത് തളച്ചു വള്ളുന്ന വര്‍ഗ്ഗീയതയ്‌ക്കെതിരെ തന്റെ തൂലിക ആയുധമാക്കിയ ഏറ്റവും ധീരയായ മാധ്യമ പ്രവര്‍ത്തകയായിരുന്നു ഗൗരിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ കല്‍ബുര്‍ഗ്ഗി കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചവരില്‍ പ്രമുഖയായിരുന്നു ഗൗരി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ ഫാസിസ്‌റ്റ് സമീപനങ്ങളെ എതിര്‍ക്കാന്‍ ധൈര്യം കാട്ടിയ മറ്റൊരു മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം ഇന്ത്യന്‍ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്ന എന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.