മണ്ടന്മാരായ മക്കളെ ഡോക്ടറാക്കണമെന്ന് ചിലരുടെ ആഗ്രഹം ഈ മതിഭ്രമം സാമൂഹ്യ വിപത്താണ്

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ തള്ളി ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്. കോഴക്കോളേജുകള്‍ ആത്മഹത്യ മുനമ്പുകളാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകനായ ബാലഗോപാല്‍ ബി നായര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ്പ് സര്‍ക്കാര്‍ നിലപാടിനെ തള്ളിപ്പറഞ്ഞത്.

കോഴക്കോളേജുകള്‍ ആത്മഹത്യ മുനമ്പുകളാണ്. വീട് വിറ്റും മണ്ടരായ മക്കളെ ഡോക്ടറാക്കണമെന്ന ചിലരുടെ മതിഭ്രമം മദ്യത്തേക്കാൾ വലിയ സാമൂഹ്യവിപത്താണെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.