താനൂര്‍: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഖുർആൻ വിവർത്തകനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു. 75 വയസ്സായിരുന്നു. മലപ്പുറം താനൂർ പുത്തൻ തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പുത്തൻതെരു ജുമാമസ്ജിദിൽ നടക്കും.

മക്കയിലെ ഹറമിൽ വിതരണം ചെയ്യുന്ന ഖുർആനിനഅ‍റെ മലയാള പരിഭാഷ അബ്ദുൽ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും കൂടി തയ്യാറാക്കിയതാണ്. ദീർഘകാലം ശബാബ് വാരികയുടെ എഡിറ്ററായിരുന്നു.