തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച റവന്യു മന്ത്രിയെ ഒഴിവാക്കി മൂന്നാർ ഉന്നതല യോഗം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി റവന്യു സെക്രട്ടറി പി.എച്ച് കുര്യനാണ് മൂന്നാർ ഉന്നതല യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് നടപടി.
ജൂലൈ ഒന്നിന് തിരുവനന്തപുരത്താണ് യോഗം. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇടുക്കി കളക്ടറെയും യോഗത്തിന് വിളിച്ചിട്ടുണ്ട്. നേരത്തെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
റവന്യു മന്ത്രിയെ ഒഴിവാക്കിയതിനെ തുടർന്ന് സിപിഐ യോഗം ബഹിഷ്കരിക്കും. സിപിഐ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. പാർട്ടി പ്രതിനിധികൾ ഉന്നതല യോഗത്തിൽ പങ്കെടുക്കേണ്ടെന്നും തീരുമാനമായി.
