കണ്ണൂര്‍ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ സര്‍വീസ് വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി. പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.
കൊച്ചി: കണ്ണൂര്‍ വിമാനത്താവളം വഴിയുളള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. കണ്ണൂരിൽ വെട്ടിക്കുറച്ച സര്‍വീസുകള്‍ ലക്നൗവിലേക്കും ജയ്പൂരിലേക്കുമെല്ലാമാണ് മാറ്റിയത്. അവിടങ്ങള്‍ ആരുടെ കൈയിലാണെന്ന് അറിയാമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഹബ്ബാക്കി മാറ്റാനും കേരളത്തെ നൂതന സാങ്കേതിക വിദ്യകളുടെ കേന്ദ്രമാക്കി മാറ്റാനുമുളള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള മുന്നേറ്റങ്ങളെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുന്ന ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവാസി പ്രഫഷണലുകളെ അവതരിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ലോക കേരള സഭ പ്രൊഫഷണല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിദേശ പ്രതിനിധികളടക്കം നൂറിലേറെ പേരാണ് മീറ്റില്‍ പങ്കെടുക്കുന്നത്.


