തിരുവനന്തപുരം: പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും മലയാളിയുമായ ബിഎം കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പോരാടിയ നേതാവായിരുന്നു ബി എം കുട്ടി എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

തിരൂരിൽ ജനിച്ച്  പിൽക്കാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയ അദ്ദേഹം പാക് രാഷ്ട്രീയത്തിൽ പ്രമുഖനായി  വളർന്നു. പ്രമുഖ പത്രപ്രവർത്തകൻ കൂടിയായ അദ്ദേഹം സമാധാനത്തിനുവേണ്ടിയും  വർഗീയതയ്ക്കെതിരായും  നിശ്ചയ ദാർഢ്യത്തോടെ പോരാടിയ നേതാവായിരുന്നു. പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുകയും പ്രധാന ചുമതലകൾ നിർവഹിക്കുകയും ചെയ്ത അദ്ദേഹം എന്നും കേരളവുമായി അടുപ്പം പുലർത്തിയിരുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു.