തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്‍റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. പുസ്തകത്തിൽ 14 ഇടങ്ങളിൽ ചട്ടലംഘനമാകാവുന്ന പരാമർശങ്ങളുണ്ടെന്നും ഉള്ളടക്കം അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും അറിയിച്ചില്ലെന്നും ചീഫ് സെക്രട്ടറി. കൂടുതൽ പരിശോധനയ്ക്കും ചീഫ് സെക്രട്ടറി ശുപാർശ നൽകിയിട്ടുണ്ട്.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന് പേരിട്ട സര്‍വ്വീസ് സ്റ്റോറിയുടെ പ്രകാശന ചടങ്ങില്‍ നിന്ന് അവസാന നിമിഷം മുഖ്യമന്ത്രി പിണറായി ലിജയന്‍ വിട്ടു നിന്നിരുന്നു. ഇത് നിയമ പ്രശ്‌നങ്ങളുള്ളതിനാലാണെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്ര് എംഎല്‍എ കെസി ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കത്ത് നിയമ സെക്രട്ടറിക്ക് പരിശോധിക്കാന്‍ നല്‍കി. ചില നിയമ പ്രശ്‌നങ്ങളുണ്ടെന്ന് നിയമ സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു.