വെടിയേറ്റ അക്രമി മരണപ്പെട്ടു പൊലീസുകാരിയയ യുവതിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്
ബ്രസീല്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ അക്രമിയെ അമ്മ വെടിവച്ചു വീഴ്ത്തി. പൊലീസുകാരിയായ അമ്മയാണ് തോക്ക് ചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ വെടിവച്ചു വീഴ്ത്തിയത്. ബ്രസീലില്‍ നടന്ന സംഭവം ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തോക്ക് ചൂണ്ടി കുട്ടികളോട് വണ്ടിയില്‍ കയറാന്‍ അക്രമി പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. പേടിച്ചരണ്ട കുട്ടികള്‍ ചിതറി ഓടിയതോടെ അക്രമി അടുത്തു വന്നു. എന്നാല്‍ ഏഴുവയുകാരനായ തന്‍റെ മകനെയും കൊണ്ട് സ്കൂളില്‍ വന്ന പൊലീസുകാരിയായ അമ്മ അക്രമിയെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തുകയായിരുന്നു. തോക്ക് തട്ടിക്കളഞ്ഞ് അക്രമിയെ കീഴടക്കി മറ്റ് കുട്ടികളെയും രക്ഷിതാക്കളെയും അവര്‍ രക്ഷപ്പെടുത്തി. ഈ ദൃശ്യങ്ങളെല്ലാം സ്കൂളിന്‍റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
