കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ അസാധാരണമായ കുറ്റകൃത്യമായി പരിഗണിക്കുമെന്നും അത്തരക്കാര്‍ക്ക് അതുപോലുള്ള ശിക്ഷ തന്നെ നല്‍കുകയാണ് വേണ്ടതെന്നും പുതിയ നിയമം പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. നിയമം ഉടനടി പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഇത് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ പാര്‍ലമെന്റിന് അധികാരമുണ്ട്. ദക്ഷിണ കൊറിയ, പോളണ്ട്, ചെക് റിപ്പബ്ലിക്, അമേരിക്കയിലെയും ഓസ്‍ട്രേലിയയിലെയും ചില സ്റ്റേറ്റുകള്‍ എന്നിവിടങ്ങളിലാണ് ലൈംഗിക ശേഷി ഇല്ലാതാക്കുന്ന ശിക്ഷാ രീതി നിലവിലുള്ളത്.