ബിയജിംഗ്: മുസ്ലീം കുട്ടികള്‍ അവധിക്കാലത്ത് മതപരിപാടികളിലും ഖുര്‍ആന്‍ ക്ലാസുകളിലും പോകുന്നത് വിലക്കി ചൈനീസ് സര്‍ക്കാര്‍. നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചൈന മതത്തിന്‍റെ അമിത പ്രചാരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടിയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് വിദ്യാഭ്യാസ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കുലര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ ലിന്‍ക്‌സിയ എജ്യൂക്കേഷന്‍ ബ്യൂറോ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഇസ്ലാം മതത്തിലെ ഹ്യുയി വിഭാഗത്തില്‍പെടുന്നവര്‍ കൂടുതലായുള്ള ലിന്‍ക്‌സിയയിലുള്ള വിദ്യാര്‍ത്ഥികള്‍ മതസ്ഥാപനങ്ങളില്‍ കയറുന്നതും ഇത്തരം സ്ഥാപനങ്ങളിലെ ചുവരെഴുത്തുകള്‍ വായിക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചരിക്കുന്നതായി ജില്ലാ എജ്യുക്കഷന്‍ ബ്യൂറോ നോട്ടിഫിക്കേഷനില്‍ പറയുന്നു.

ചൈനയിലെ ജറുസലേം എന്ന് അറിയപ്പെടുന്ന വെന്‍ഹ്യു നഗരത്തില്‍ സണ്‍ഡേ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ വേനല്‍ കാലത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വിലക്ക് ബാധിക്കാത്ത രീതിയില്‍ കുട്ടികള്‍ക്ക് മതപഠനം നടത്താന്‍ രക്ഷിതാക്കള്‍ ശ്രമിച്ചിരുന്നു.