8.10 ഓടെ ആദ്യഫലസൂചനകൾ വരും
ചെങ്ങന്നൂർ: കാത്തിരിപ്പിനൊടുവിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം എത്തും. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകൾ വരും. അതേസമയം പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.തപാൽ സമരം കാരണം ആകെ 12 വോട്ടുകൾ മാത്രമേ കൗണ്ടിംഗ് സ്റ്റേഷനിൽ എത്തിയിട്ടുള്ളൂ. 799 വോട്ടുകൾ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്.
