സി.ഐ.ടി.യു നേതാവും പ്രാവച്ചമ്പലം കുടുമ്പന്നൂര്‍ പള്ളിത്തറ സ്‌കൈലൈന്‍ വീട്ടില്‍ സാധുകുഞ്ഞിനെ (49) നേമം പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: അയല്‍വാസിയായ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സി.ഐ.ടി.യു നേതാവും പ്രാവച്ചമ്പലം കുടുമ്പന്നൂര്‍ പള്ളിത്തറ സ്‌കൈലൈന്‍ വീട്ടില്‍ സാധുകുഞ്ഞിനെ (49) നേമം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാതാവ് മരിച്ച പെണ്‍കുട്ടി പിതാവിനൊപ്പമാണ് താമസിച്ച് വന്നത്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്ന സമയത്താണ് പീഡനം നടന്നത്. 

സംഭവത്തിന് ശേഷം പരിഭ്രാന്തിയിലായ ബാലിക വിവരം പിതാവിനോട് പറയുകയും അവരുടെ പരാതിയെത്തുടര്‍ന്ന് നേമം പോലീസ് കേസെടുക്കുകയും ചെയ്തു. ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസി. പോലീസ് കമ്മീഷണര്‍ ജെ.കെ.ദിനിലിന്റെ നേതൃത്വത്തില്‍ നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രദീപ് , എസ്.ഐ മാരായ എസ്.എസ്.സജി, സഞ്ചു ജോസഫ്, സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ശ്രീകാന്ത്, ഷാസോ പോലീസ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.