കൊച്ചി മേയര്‍ സ്വന്തം പണി വൃത്തിയായി ചെയ്യണമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകള്‍. പി.ഡബ്ല്യൂ.ഡി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണം. അല്ലാതെ വെറുതെ വിമര്‍ശനം ഉന്നയിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ നഗരത്തിലെ റോഡുകളിലെ ശോച്യാവസ്ഥ അതാത് ഏജന്‍സികളെ വേണ്ട സമയത്ത് തന്നെ അറിയിച്ചിട്ടുണ്ടെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും മേയര്‍ പറഞ്ഞു. എന്തായാലും , സര്‍ക്കാരും നഗരസഭയും തമ്മില്‍ റോഡിലെ തര്‍ക്കം തുടരുമ്പോള്‍ കൊച്ചിക്കാരുടെ നടുവാണ് ഒടിയുന്നത്.