ഗള്‍ഫില്‍ ഉള്ള യുവതി സ്വന്തം ഭാര്യയാണ് എന്ന് അവശകാശപ്പെട്ടു പൊതുനിരത്തില്‍ വച്ചു രണ്ടു പേരുടെ കൈയ്യാങ്കളി. വിദ്യാനഗറിലാണു സംഭവം. കൊല്ലങ്കാന സ്വദേശി സ്റ്റാനി റോഡ്രിഗസ് (40) തിരുവനന്തപുരം സ്വദേശി സുഭാഷ് (35) എന്നിവരാണു പൊതു നിരത്തില്‍ വച്ചു വിവാഹിതയായ യുവതിക്കു വേണ്ടി കലഹിച്ചത്. 

ഇവരെ രണ്ടു പേരേയും വിദ്യാനഗര്‍ എസ് ഐ അറസ്റ്റ ചെയ്തു. ചെവ്വാഴ്ച രാത്രി 11 മണിയോടെയാണു ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. ഭര്‍ത്താവും കുട്ടികളും ഉള്ള യുവതി നിലവില്‍ ഗള്‍ഫിലാണ്. യുവതി തന ഭാര്യയാണു എന്നു സ്റ്റാനി അവകാശപ്പെട്ടപ്പോള്‍ അതു തന്റെ ഭാര്യയാണ് എന്നും അതില്‍ മറ്റാര്‍ക്കും അവകാശം ഇല്ല എന്നും സുഭാഷ് പ്രഖ്യാപിച്ചു. 

ഇതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. ഇരുവരും തമ്മില്‍ കലഹം നടക്കുന്നതു കണ്ടു നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.