സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൈനീസ് സൈനികരാണ് ആദ്യം പ്രകോപനമുണ്ടാക്കിയത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്ത്യന്‍ സൈനികരെ മറികടന്ന് മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച ചൈനീസ് സൈനികര്‍ കല്ലേറും നടത്തുന്നുണ്ട്.
എന്നാല്‍ ഇവരെ ഇന്ത്യന്‍ സൈനികര്‍ പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നതായി വീഡിയോ ദൃശ്യം വ്യക്തമാക്കുന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ പിന്നീട് ഇരു സൈന്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. ഈ വിഡിയോ ദൃശ്യത്തിന്റെ ആധികാരികതയെക്കുറിച്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
