ദില്ലി: ഫേസ്ബുക്ക് അമിതമായി ഉപയോഗിച്ചതിന് സ​ഹോ​ദ​ര​ൻ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ന്‍റെ മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ൽ പെ​ൺ​കു​ട്ടി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. 

അ​ടു​ത്തി​ടെ പുതിയ മൊ​ബൈ​ൽ ഫോ​ൺ ല​ഭി​ച്ച പെ​ൺ​കു​ട്ടി മു​ഴു​വ​ൻ സ​മ​യം ഫേസ്ബു​ക്കി​ലാ​യി​രു​ന്നു. പ​ഠ​ന​ത്തി​നും ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു പെ​ൺ​കു​ട്ടി​ക്ക് താ​ൽ​പ​ര്യം ഇ​ല്ലാ​താ​യി. സ്കൂ​ളി​ൽ​ പോ​കാ​നും താ​ൽ​പ​ര്യം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് സ​ഹോ​ദ​ര​ൻ വ​ഴ​ക്കു​പ​റ​ഞ്ഞ​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ വെളിപ്പെടുത്തി. 

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് പോ​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് വാ​ട്സ്ആ​പ്പ് പ്രൊ​ഫൈ​ൽ 'താ​ൻ മ​രി​ച്ചു' എ​ന്ന് പെ​ൺ​കു​ട്ടി മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. കൂടാതെ ജീവിതം മടുത്തുവെന്നും പെണ്‍കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.