പൊലീസ് ഉദ്യോഗസ്ഥാര്‍ക്ക് മുന്‍ ഡിജിപിമാരുടെ പഠനക്ലാസ്. 

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥാര്‍ക്ക് മുന്‍ ഡിജിപിമാരുടെ പഠനക്ലാസ്. ക്രമസമാധാനപാലന ചുമതലയുളള സിഐമാര്‍ക്കും എസ് ഐമാര്‍ക്കും മുന്‍ ഡിജിപിമാര്‍ ക്ലാസെടുക്കും.

ആദ്യ ക്ലാസ് നാളെ ആരംഭിക്കും. തിരുവനന്തപുരം റേഞ്ചിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ ഡിജിപി കെ.ജെ ജോസഫ് ക്ലാസെടുക്കും. പൊലീസ് നിരന്തരമായി ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം പഠനക്ലാസ് നടത്തുന്നത്.