ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ടാപിയയുടെ വാര്‍ത്താസമ്മേളനം.

ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്‍പ് അര്‍ജന്റീനയ്ക്ക് സന്നാഹ മത്സരമില്ല. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ടാപിയയുടെ വാര്‍ത്താസമ്മേളനം.

നേരത്തെ, ഇസ്രായേലിന് പകരം മറ്റൊരു ടീമിനെ തേടുന്നെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂറോപ്യന്‍ ടീമുകളായ സാന്‍ മറീനോ, മാള്‍ട്ട, മോള്‍ഡോവ, ലീഷെന്‍സ്റ്റീന്‍ എന്നീ ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനായിരുന്നു പദ്ധതി. എന്നാല്‍ മറ്റൊരു മത്സരമില്ലാത്തത് അര്‍ജന്‍റൈന്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കുന്നത്.

ഇസ്രായേലുമായുള്ള മത്സരം മാറ്റിയത് താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയത് കൊണ്ടാണെന്നും ടാപിയ. ടീം പരിശീലകന്‍ ജോര്‍ജെ സാംപൗളിയും മറ്റുതാരങ്ങള്‍ക്കും ഇസ്രായേലിലേക്ക് പോവാന്‍ ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ലെന്നും ടാപിയ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലുമായുള്ള മത്സരം മാറ്റിയത് താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയത് കൊണ്ട്