Asianet News MalayalamAsianet News Malayalam

ക്രൈസ്തവ ദേവാലയങ്ങളിൽ സ്വവർ​ഗ വിവാഹം അനുവദിക്കില്ല: കർദ്ദിനാൾ മാർ ബസേലിയൂസ് ക്ലിമ്മീസ്

ക്രൈസ്തവ ദേവാലയങ്ങളിൽ ഒരേ ലിം​ഗത്തിൽ പെട്ടവരുടെ വിവാഹം അനുവദനീയമല്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന വിവാഹം മാത്രമാണ് സഭയിൽ അനുവദനീയമായിട്ടുള്ളത്. 

climmis bava says does not allow marriage in christian churches for lgbt
Author
Trivandrum, First Published Sep 6, 2018, 11:09 PM IST

തിരുവനന്തപുരം: പരസ്പര സമ്മതത്തോടെയുള്ള സ്വവർ​ഗരതി ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയോട് പ്രതികരിച്ച് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് ബാവ. ക്രൈസ്തവ ദേവാലയങ്ങളിൽ ഒരേ ലിം​ഗത്തിൽ പെട്ടവരുടെ വിവാഹം അനുവദനീയമല്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ''സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന വിവാഹം മാത്രമാണ് സഭയിൽ അനുവദനീയമായിട്ടുള്ളത്. എന്നാൽ ഭിന്നലിം​ഗക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അം​ഗീകരിക്കുന്നു.'' പ്രമുഖ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാവ ഇപ്രകാരം പറഞ്ഞത്.

വ്യക്തി സ്വാതന്ത്ര്യത്തെ അം​ഗീകരിക്കുമ്പോഴും ധാർമ്മികതയെ സംരക്ഷിക്കേണ്ട ചുമതല പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹമൊഴികെ മറ്റ് കൂദാശകൾ സ്വീകരിക്കാനുള്ള അവകാശം സഭയിൽ ഇവർക്കുണ്ടായിരിക്കും. ഭിന്നലിം​ഗക്കാരെ മാറ്റിനിർത്തുന്ന നിലപാടല്ല സഭയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Follow Us:
Download App:
  • android
  • ios