എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ മാത്രം നാളെ വീണ്ടും ആശുപത്രിയിലെത്താം എന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിസ്ചാര്‍ജ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ആരോഗ്യ പരിശോധന നടത്തി. ഇന്നലെ അര്‍ധരാത്രിയോടെ ആശുപത്രിയിലെത്തിയ അദ്ദേഹം ഇന്ന് വൈകുന്നേരം നാലുമണിയോടെ ആശുപത്രി വിട്ടു. തമിഴ്നാട് സര്‍ക്കാരിന്‍റെ അതിഥി മന്ദിരത്തില്‍ വിശ്രമിക്കുന്ന അദ്ദേഹത്തെ നടന്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. പത്തുമിനിറ്റോളം നീണ്ട സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യകാര്യങ്ങൾ കമല്‍ ചോദിച്ചറിഞ്ഞു. 

നാളെ ആശുപത്രിവിടും എന്നായിരുന്നു അപ്പോളോ അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ രാവിലെ അറിയിച്ചത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ മാത്രം നാളെ വീണ്ടും ആശുപത്രിയിലെത്താം എന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിസ്ചാര്‍ജ് ആവുകയായിരുന്നു.