Asianet News MalayalamAsianet News Malayalam

വന്ധ്യംകരണം ഊര്‍ജ്ജിതമാക്കും; അക്രമകാരികളായ നായ്‌ക്കളെ കൊല്ലും

CM meet to discuss issue of stray dogs
Author
Thiruvananthapuram, First Published Aug 22, 2016, 7:15 PM IST

തിരുവനന്തപുരം: നായ്‌ക്കളുടെ വന്ധ്യംകരണം അടക്കമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. തെരുവുനായ് പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണയറിയിച്ചു. അക്രമികളായ തെരുവു നായകളെ കൊല്ലാന്‍ തിരുവനന്തപുരം നഗരസഭാ തീരുമാനിച്ചു. ചെമ്പകരാമന്‍ തുറയില്‍ ശിലുവമ്മയെന്ന വൃദ്ധയെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്ന സാഹചര്യത്തിലാണ് നഗരസഭ പ്രത്യേകം യോഗം വിളിച്ചത്. വന്ധ്യംകരണം ഊര്‍ജിതമാക്കുന്നതിനൊപ്പം, അക്രമകാരികളായ നായ്‌ക്കളെ കൊല്ലാനും നഗരസഭ തീരുമാനിച്ചു.

നായ്‌ക്കളുടെ വന്ധ്യംകരണത്തിനും പുനരധിവാസത്തിനും വിപുലമായ പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതയോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകളില്‍ രണ്ടേക്കര്‍ സ്ഥലം വന്ധ്യംകരിച്ച നായ്‌ക്കള്‍ക്കായി നീക്കിവയ്‌ക്കും. ഇവയുടെ സംരക്ഷണ ചുമതല മൃഗസ്നേഹി സംഘടനകള്‍ക്ക് നല്‍കും.

വന്ധ്യംകരണത്തിന്റെ ചുതമല മൃഗസംരക്ഷണ വകുപ്പിനാണ്. പദ്ധതിയുടെ ആകെ മേല്‍നോട്ടം അതാത് ജില്ലാ കളക്ടര്‍മാരെ ഏല്‍പ്പിക്കാനും ധാരണയായി. തെരുവുനായ് ശല്യം രൂക്ഷമായ ജില്ലകളില്‍ അടുത്തമാസം തന്നെ പദ്ധതി തുടങ്ങും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷവും പിന്തുണ പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios