തിരുവനന്തപുരം: ആകാശ യാത്ര വിവാദത്തില്‍ ജനങ്ങളോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി. ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് അതീവ ഗുരുതരമാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇത്തരം വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വി.ടി. ബൽറാമിനെതിരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബൽറാമിന്റെ വിഷയത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി. 

Add Asianetnews as a Preferred SourcegooglePreferred