തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഡാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്താവന വിവാദമായതോടെയാണ് പിണറായി നിലപാടില്‍ മലക്കം മറിഞ്ഞത്. നടിയെ ആക്രമിച്ചത് പ്രധാനപ്രതി സുനില്‍ കുമാറിന്റെ മാത്രം പദ്ധതിയാണെന്ന് കഴിഞ്ഞദിവസം പറഞ്ഞത് മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്ന് പിണറായി വിജയന്‍ പ്രതികിരിച്ചു.

തന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം ഔദ്യോഗികമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. മാധ്യമങ്ങള്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണ്ട എന്നാണ് താന്‍ പറഞ്ഞത്. ഗൂഡാലോചന ഉണ്ടെങ്കില്‍ പൊലീസ് അന്വേഷണത്തില്‍ പുറത്തുവരുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.