തിരുവനന്തപുരം: ബ്ലൂ വെയില്‍ ഗെയിം നിരോധിക്കാന്‍ കേന്ദ്രത്തോട് കേരളം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണിക്കാര്യം. ഗെയിം ഉപയോഗിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അപകടകാരിയായ ഗെയിമിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.