ചിലയാളുകള്‍ക്ക് എത്ര കിട്ടിയാലും മതിവരാത്ത അവസ്ഥയുണ്ടെണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇത് അവരുടെ മാനസിക പ്രശ്‌നം കൂടിയാണ്. ഈ ദുര്‍വൃത്തി കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ല. ഫയല്‍ നോട്ടം കാലഹരണപ്പെട്ടു. ചുവപ്പുനാടയില്‍ കുരുങ്ങിയാണ് നീതി നിഷേധങ്ങള്‍. ഇത് പുരോഗതിക്ക് തടസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്നും,
പത്തു വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണമെന്നത് ഈ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമായ എല്ലാ തീരുമാനങ്ങള്‍ക്കും ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ സഹപ്രവര്‍ത്തകര്‍ തിരുത്തിക്കാന്‍ ശ്രമിക്കണം. തെറ്റ് ആവര്‍ത്തിച്ചാല്‍ അധികൃതരെ അറിയിക്കുകയെന്നതാണ് ജീവനക്കാരുടെ കടമയെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. തെറ്റായി മാര്‍ഗം സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ മനോഭാവമാണ് ആദ്യം മാറേണ്ടതെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പറഞ്ഞു. ചീഫ് സെക്രട്ടറി എന്ന പദവിയില്ലാതെ ഒരു ഓഫിസിലേക്ക് ചെല്ലാന്‍ തനിക്കും പേടിയാണ്. സ്വാര്‍ഥ കാര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒന്നാകും. എന്നാല്‍ സേവനങ്ങള്‍ കൊടുക്കുന്നതില്‍ ഈ ഐക്യം കാണിക്കാറുമില്ലെന്ന് ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തി.
