തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് മേഖലയെ ദുഷിപ്പിക്കുന്നത് കെടുകാര്യസ്ഥയും ഉദ്യോഗസ്ഥരുടെ അലസതയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 43മത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്മാര്‍ട്ട് സിറ്റി ചര്‍ച്ചകള്‍ക്ക് ശേഷം സമ്മേളന വേദിയില്‍ വൈകി എത്തിയതിന്റെ കാരണ വിശദീകരിച്ച് തുടങ്ങിയ മുഖ്യമന്ത്രി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുമ്പ് നല്‍കിയ മുന്നറിയിപ്പുകള് വീണ്ടും ഓര്‍മ്മിച്ചു. സിവില്‍ സര്‍വ്വീസ് അക്കാദമിക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള ഇടമെന്നല്ല, സ്ഥലംമാറ്റങ്ങളുടെ മാനദണ്ഡം മികച്ച സേവനം ഉറപ്പാക്കുകയെന്നതാണ്. എല്ലാം ശരിയാക്കാനെത്തിയ സര്‍ക്കാര്‍, നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും കൂട്ടിചേര്‍ത്താണ് ഖ്യമന്ത്രി മടങ്ങിയത്.