തിരുവനന്തപുരം: സംസ്ഥാനത്ത് ബസുടമകളുടെ സംഘടന അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനാ പ്രതിനിധികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. ജനുവരി 30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. ഇന്ധന വില-വര്‍ധനവ് പരിഗണിച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ സംഘടന ആവശ്യപ്പെടുന്നത്.
അനിശ്ചിതകാല ബസ് സമരം; മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
