ആലപ്പുഴ: സ്വീഡന്‍ സംഘം ഓണാട്ടുകര നാളികേര ഉല്‍പാദക കമ്പനി സന്ദര്‍ശിച്ചു. സ്വീഡനിന്‍ നിന്നെത്തിയ ആറംഗ കര്‍ഷക സംഘമാണ് സന്ദര്‍ശിച്ചത്. കേരളത്തിലെത്തിയ 14 അംഗത്തില്‍ ആറ് പേരാണ് കമ്പനിയില്‍ എത്തിയത്. കയര്‍ ഉല്‍പാദന മേഖലയെ കുറിച്ചും കുട്ടനാട് നെല്ല് ഉദ്പാനത്തെക്കുറിച്ചും പഠനം നടത്താനാണ് സംഘം എത്തിയത്. വെളിച്ചെണ്ണയും നാളികേര അനുബന്ധ ഉല്‍പ്പന്നങ്ങളും സ്വീഡനില്‍ വിപണനത്തിനെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.
വെളിച്ചണ്ണ ഉല്‍പാദനത്തില്‍ കൊപ്രാ ഉണക്കുന്നതടക്കമുള്ള വിവവരങ്ങള്‍ ഇവര്‍ ശേഖരിച്ചു. നാളികേര നീരും, നാളികേര ചിപ്പ്‌സും ഇവര്‍ രുചിച്ചു നോക്കി. നാളീകേര ഉല്‍പ്പന്നങ്ങളായ ഉരുക്കു വെളിച്ചെണ്ണ, നാളികേര ചിപ്പ്, ചമ്മന്തിപ്പൊടി, സ്‌ക്വാഷ് എന്നിവയുടെയും സംഘം പരിശോധിച്ചു. ആന്‍ഡ്രോഷ് ലിമോഷ്, ബൂയുഹന്‍ സോണ്‍, മറിയന്‍ യുഹന്‍ സോണ്‍, അന്ന ഗ്രേറ്റ കോള്‍സണ്‍, ആന്‍ഡ്രോഷ് കോള്‍സണ്‍ എന്നി സ്വീഡന്‍ സംഘങ്ങള്‍ വീയപുരം സ്വദേശി ജിത്ത് ചാക്കോയോടൊപ്പമാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.
