ചെങ്ങന്നൂരും ആറന്മുളയിലുമൊക്കെയുള്ള ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകലില്ലാതെയാണ് തലസ്ഥാനത്ത് നിന്നും സാധനങ്ങളുമായി വാഹനങ്ങൾ പുറപ്പെട്ടത്. നൂറുകണക്കിന് വളണ്ടിയർമാരാണ് നിസ്വാർഥമായി പണിയെടുത്തത്.

തിരുവനന്തപുരം: പ്രളയബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കാനായി തിരുവനന്തപുരത്ത് തുടങ്ങിയ കലക്ഷൻ സെന്‍ററുകൾ നിർത്തി. ദുരിത മേഖലകളിൽ ശുചീകരണമടക്കം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തലസ്ഥാനത്തെ കൂട്ടായ്മകളുടെ ഇനിയുള്ള നീക്കം

ഗായിക കെ.എസ് ചിത്ര നയിച്ച സംഗീത രാവോടെ നിശാഗന്ധിയിൽ പ്രവർത്തിച്ചിരുന്ന അവസാന കലക്ഷൻ സെന്‍ററും പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ചെങ്ങന്നൂരും ആറന്മുളയിലുമൊക്കെയുള്ള ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകലില്ലാതെയാണ് തലസ്ഥാനത്ത് നിന്നും സാധനങ്ങളുമായി വാഹനങ്ങൾ പുറപ്പെട്ടത്. നൂറുകണക്കിന് വളണ്ടിയർമാരാണ് നിസ്വാർഥമായി പണിയെടുത്തത്.

പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും ഇനിയും ബാക്കിയുള്ള സാധനങ്ങളും അയൽ ജില്ലകളിലെത്തിക്കും. ശുചീകരണമടക്കം ഇനിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാവുമെന്ന് ഉറപ്പ് നൽകിയാണ് വോളണ്ടിയർമാർ പിരിഞ്ഞത്.