നഗരത്തെ ഭീതിയിലാഴ്ത്തി വടിവാളുമായി ബസില്‍ യാത്ര നടത്തിയ വിദ്യര്‍ഥികള്‍ക്ക് പിടിവീണു. യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വിദ്യര്‍ഥികള്‍ നടത്തിയ പ്രകടനം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. വാഷര്‍മാന്‍പേട്ട് പൊലീസ്  നാല് വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്.  

ചെന്നൈ: നഗരത്തെ ഭീതിയിലാഴ്ത്തി വടിവാളുമായി ബസില്‍ യാത്ര നടത്തിയ വിദ്യര്‍ഥികള്‍ക്ക് പിടിവീണു. യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വിദ്യര്‍ഥികള്‍ നടത്തിയ പ്രകടനം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. വാഷര്‍മാന്‍പേട്ട് പൊലീസ് നാല് വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി കുട്ടികളെ മര്‍ദ്ദിക്കുന്ന നാടകീയ രംഗങ്ങളും പൊലീസ് സ്റ്റേഷനില്‍ നടന്നു. മക്കള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയായ ശിവ എന്ന വിദ്യാര്‍ഥിയെ മാത്രം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. മറ്റു മൂന്നു പേരെ ജുവനൈയില്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലായിരുന്നു ഒരുപറ്റം വിദ്യാര്‍ഥികള്‍ വടിവാളുമായി യാത്ര ചെയ്ത് ഭീതി സൃഷ്ടിച്ചത്.

മുഖത്ത് ടവല്‍ കെട്ടി വടിവാള്‍ റോഡില്‍ ഉരസി തീപ്പൊരി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോ. ഇത്തരം സംഭവങ്ങള്‍ നേരത്തെയും നഗരത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മാരകായുധങ്ങളുമായി വിദ്യാര്‍ഥികള്‍ അക്രമങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Scroll to load tweet…