നിലയ്ക്കലിലും പമ്പയിലും പമ്പ മുതല്‍ സന്നിധാനം വരെയും കമാന്‍ഡോകളെ വിന്യസിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. നിലവില്‍ ഇവിടെ ക്യാംപ് ചെയ്യുന്ന 700 പൊലീസുകാരെ കൂടാതെ 300 പേരെ കൂടി ഉടന്‍ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
പത്തനംതിട്ട: ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കമാന്‍ഡോകളെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് എസ്.പിമാരുടേയും നാല് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലാവും കമാന്‍ഡോകള്‍ ശബരിമലയില്‍ എത്തുകയെന്ന് ഡിജിപി അറിയിച്ചു.
നിലയ്ക്കലിലും പമ്പയിലും പമ്പ മുതല്‍ സന്നിധാനം വരെയും കമാന്‍ഡോകളെ വിന്യസിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. നിലവില്‍ ഇവിടെ ക്യാംപ് ചെയ്യുന്ന 700 പൊലീസുകാരെ കൂടാതെ 300 പേരെ കൂടി ഉടന്‍ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
എഡിജിപി അനില്‍ കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ശബരിമലയിലും നിലയ്ക്കിലും പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. മൂന്ന് എസ്.പിമാരും നൂറ് വനിതാ പൊലീസുകാരം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്.